Tuesday, November 11, 2008

എന്റെ ബോംബെ ജീവിതം...

എന്റെ ബോംബെ ജീവിതം തുടങ്ങുന്നത് തൊഴില്‍ അന്വേഷണത്തില്‍ കൂടിയായിരുന്നു.പതിനഞ്ച് ദിവസത്തില്‍ ജോലി കിട്ട്ടിയെങ്ങിലും ഒരു വര്ഷം കഴിഞ്ഞപ്പോള്‍ അടുത്ത ജോലിക്കുള്ള അന്വേഷനതിലായി.
ഇപ്പോള്‍ ഞാനിവിടെ ഒരു വര്ഷവും ആര് മാസവും കഴിഞ്ഞു .കഴിഞ്ഞ ആര് മാസമായി ഞാന്‍ ഒരു പത്തു ഇന്റര്‍വ്യൂ എങ്ങിലും അറ്റന്‍ഡ് ചെയ്തിട്ടുണ്ടായിരിക്കും.എങ്ങിലും ഇതുവരെ ഒരു ജോലി പോലും ക്ലിക്ക് ചെയ്തിട്ടില്ല.
അടുത്തത് എന്റെ തടി കുറയ്ക്കാനുള്ള മധുഎട്ടന്റെ ശ്രമങ്ങളാണ്...തടി കുറക്കാന്‍ ആദ്യം എന്നെ കുറേ വ്യായാമങ്ങള്‍ പഠിപ്പിച്ചു ...കുറേ നാള്‍ ഞാന്‍ അത് പിന്തുടര്‍നെങ്ങിലും പിന്നീട് മടിയയിതുടങ്ങി .
ആ മടി എന്നെ ഒന്നു കൂടി തടി വപ്പിച്ചോ എന്നൊരു സംശയം.ഇപ്പോള്‍ മധുവേട്ടന് എന്റെ തടിയെ കുറിച്ചു വര്നിക്കണേ നേരം ഉള്ളു.അത് കെട്ട് മടുത്തു വീണ്ടും തടി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഞാന്‍.അതിനായി ഇനി സ്കിപ്പിന്ഗ് ചെയ്താലോ എന്നാണ് എന്റെ ആശയം.മധുഎട്ടനോട് ഇതിനെ കുറിച്ചു സൂചിപ്പിച്ചപ്പോള്‍ ഓക്കേ പറഞ്ഞു.പക്ഷെ എന്റെ സ്കിപ്പിന്ഗ് കൊണ്ടു ഗ്രൌണ്ട് ഫ്ലൂരില്‍ ഉള്ളവര്‍ക്ക് വീട് മാറേണ്ടി വരുമോ എന്ന സംസയത്തിലാണ് ഞങ്ങള്‍...

Friday, July 11, 2008

എന്റെ തൊഴില്‍ തേടിയുള്ള യാത്ര രണ്ടാം ഭാഗം ......

ഇതെന്റെ ബോംബെയിലെ രണ്ടാമത്തെ തൊഴില്‍ തേടിയുള്ള യാത്രയായത് കൊണ്ടാണ് ഞാനിതിനെ രണ്ടാം ഭാഗമെന്നു വിശേഷിപ്പിച്ചത്‌....
ആദ്യമായി ബോംബയില്‍ കാലെടുത്ത്‌ വച്ച നാള്‍ ഹിന്ദിയില്‍ ഒന്നു ചിരിക്കാന്‍ പോലും എനിക്കറിയില്ലായിരുന്നു..പിന്നെ ഇപ്പോള്‍ ചിരിക്കാന്‍ മാത്രമല്ല ചീത്ത പറയാനും പഠിച്ചു...
ഇതാണ് ഞാന്‍ .....ബോംബയില്‍ ആദ്യമായി വന്നു പത്തു ദിവസം മാത്രം കഴിഞ്ഞപ്പോള്‍ എന്റെ ഭര്ത്താവ് എന്നെ ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാനായി കൊണ്ടു പോയി...ഇവിടുത്തെ ഇലക്ട്രിക്‌ ട്രെയിനില്‍ കയറിയപ്പോള്‍ തന്നെ എന്റെ കോന്ഫിടെന്റ്റ് പതിന്മടങ്ങ്‌ വര്‍ദിച്ചു....ആ കോന്ഫിടെന്റ്റ് എന്റെ ഹൃദയ മിടുപ്പിന്റെ രൂപത്തിലാണ് കൂടിയത്....
ഓഫീസിലേക്ക് ആദ്യമയി കാലെടുത്ത്‌ വച്ചപ്പോള്‍ ഞാന്‍ ഒന്നു ചിന്തിച്ചു...കൊലക്ക് കൊടുക്കനല്ലല്ലോ പോകുന്നതെന്ന്....അവിടെ രണ്ടു പേരാണു ഇന്റര്‍വ്യൂ എടുക്കാനായി ഉണ്ടായിരുന്നത്....എനിക്ക് നന്നായി ഹിന്ദി അറിയുമെന്ന് അവര്ക്കു അറിയാമായിരുന്നത് കൊണ്ടു ഇന്ഗ്ലിഷിലാണ് ഇന്റര്‍വ്യൂ എടുത്തത്‌...അതും എനിക്ക് ബബബ ആയിരുന്നു...
ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ തന്നെ ഞാനെത്രമാത്രം സ്മാര്ട്ട് ആണെന്നു അവര്ക്കു മനസിലായി കാണണം.പിറ്റേ ദിവസം തൊട്ടു ജോലിക്ക് ജോയിന്‍ ചെയ്യാന്‍ പറഞ്ഞു....അപ്പോള്‍ എനിക്ക് ആശ്വാസമായി ഒരു അഞ്ചു ദിവസം അവദി എന്റെ ഭര്ത്താവ് ആവശ്യപ്പെട്ടു....
അങ്ങനെ പതിനന്ച്ചം ദിവസം ആദ്യമായി ഞാന്‍ ബോംബയില്‍ ജോലിക്ക് പോകാന്‍ തുടങ്ങി...ആദ്യദിവസം എട്ടും പൊട്ടും തിരിയാത്തത് കൊണ്ടു കൊണ്ടാക്കാന്‍ഉം കൊണ്ടു പോരാന്‍ഉം എന്റെ ഭര്ത്താവ് കൂടെ വന്നു....രണ്ടാം ദിവസം ബസ്സ് കയറ്റിവിട്ടു തന്നെ പോകാന്‍ ആവശ്യ പെട്ട് അദ്ദേഹം ജോലിക്ക് പോയി..തിരിച്ചു ഒറ്റയ്ക്ക് വരാനും ആവശ്യ പ്പെട്ടു .ദൈര്യാസഅലി ആയ ഞാനാകട്ടെ അതെല്ലാം സമ്മതിച്ചു.....പോകുന്ന വഴിക്ക് എന്റെ ബാഗിന്റെ പോക്കെറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല് ആരോ ഒരു സൂത്രസഅലി അടിച്ച് മാറ്റി...
ബസില്‍ നിന്നും ഇറങ്ങി ഭര്‍ത്താവിനു എതിയെന്ന മെസ്സേജ് കൊടുക്കാനായി ബാഗില്‍ കയ്യിട്ടപ്പോള്‍ മൊബൈല് ബാഗിലില്ല....
ബസ്സ് സ്റ്റോപ്പില്‍ നിന്നും ഓഫീസിലേക്ക് ഒറ്റ ഓട്ടം വച്ചു കൊടുത്തു.....ഭര്‍ത്താവിനു ഫോണ്‍ ചെയ്തു മൊബൈല് നഷ്ടപ്പെട്ട കാര്യം പറഞ്ഞപ്പോള്‍ പൂര ഛീതാ..അതും കെട്ട് കരഞ്ഞു തളര്‍ന്നു ഓഫീസില്‍ ഇരുന്നു....
വൈകിട്ട് വീട്ടില്‍ എത്തിയപ്പോള്‍ ഭര്ത്താവ് എന്നെയും കാത്തിരിപ്പായിരുന്നു...
അദ്ധേഹത്തെ കണ്ടപ്പോലെക്കും സങ്ങടം കൊണ്ടു പിന്നെയും കരച്ചില്‍ തുടങ്ങി....കുറെ ആശ്വാസ വാക്കുകള്‍ പറഞ്ഞു പുതിയ മൊബൈല് വാങ്ങിതരം എന്ന് സമാധാനിപ്പിച്ചപ്പോള്‍ ഞാന്‍ ഒന്നടങ്ങി...
അങ്ങിനെ എന്റെ ഒരു വര്ഷം ഇവിടെ തീര്ന്നു....ഒരു വര്ഷത്തെ എക്സ്പീരിയന്‍സ് ഒക്കെ ആയപ്പോള്‍ ഇനി വേറെ ഒരു ജോലി തേടിയാല്‍ എന്ത എന്‍നുള്ള ചിന്തയായി.......അങ്ങിനെ എന്റെ രണ്ടാം വഅര്ഷത്തിന്റെ ആരംഭത്തില്‍ പുതിയ ഒരു ജോലിക്ക് ഇന്റര്‍വ്യൂ വിളിച്ചു കൊണ്ടു ലെറ്റര്‍ വന്നു....കേട്ട പാതി കേള്‍ക്കാത്ത പാതി അതിന് ഞാന്‍ ഇറങ്ങി തിരിച്ചു....
ആദ്യത്തെ ഇന്റര്‍വ്യൂ ഞാന്‍ പോയി അറ്റന്‍ഡ് ചെയ്തു....നല്ല തുക്കതിലുള്ള സമ്പളം ഞാന്‍ അവരോട് ചോദിച്ചു....അവര്‍ എനിക്കത് ഓഫര്‍ ചെയ്യുകയും ചെയ്തു....
അങ്ങിനെ രണ്ടാമത്തെ ഇന്റര്‍വ്യൂ നു വിളിച്ചു.......അവര്‍ എന്നെ സെലക്റ്റ് ചെയ്തു ഓഫീസ് ടൈം വിസദീകരിക്കാന്‍ തുടങ്ങി.....തിന്ങള്‍ മുതല്‍ വെള്ളി വരെ ഉച്ചക്ക് രണ്ടു മണിമുതല്‍ രാത്രി ഒന്‍പതു മണി വരെ.സനിയും ഞായറും കംപുല്സരി ആയി വര്ക്ക് ചെയ്യണം....ഓഫ് തിന്ങള്‍ മുതല്‍ വെള്ളി വരെ ഒരു ദിവസം.....സാലറി യുടെ വലുപ്പം കണ്ടപ്പോള്‍ ഞാനത് ഓക്കേ എന്ന് പറഞ്ഞു...അപ്പോളാണ് അവര്‍ പറയുന്നതു ഒരു പബ്ലിക് ഹോളിടായ് പോലും കിട്ടില്ല എന്ന്.....ഉടന്‍ ഞാന്‍ പറഞ്ഞു എന്നെ കൊണ്ടു പറ്റില്ല വേറെ ആളെ നോക്കാന്‍.....ഞാനാരാ മോള്‍...... അങ്ങിനെ പഴയ ഓഫീസില്‍ തന്നെ ഇപ്പോളും തുടരുന്നു പുതിയ തൊഴില്‍ തേടി......